ചൂടും തണുപ്പും.
പെയ്യാത്ത കാര്‍മേഘങ്ങള്‍ക്കിടയില്‍
നനുത്ത തണുപ്പാണെന്നു വിചാരം
പക്ഷെ അവിടെയും പൊള്ളുന്ന ചൂട്
ചുവന്ന റോസാപ്പൂക്കള്‍ക്കിടയില്‍
മരന്ദമായ് മധുവിന് മണം തേടി
പക്ഷെ ചീഞ്ഞ പൂക്കളുടെ വാട മാത്രം
ബലിക്കാക്കകള്‍ കൂട്ടം കൂടി നിന്ന്-
സൂക്ഷിച്ചെന്നെ നോക്കുന്നുണ്ട്- താഴെ
ബലിച്ചോറിന്റെ മണമുണ്ടു പോലും.
സംഗീതമുണ്ട്- പദാനുപദരസമായ്
പാറിപ്പറക്കുന്നില്ല- പകരം
കര്‍ണകഠോരമായ് ചിലമ്പുന്നു.
ഒരായിരം കറുത്ത ചങ്ങലകളില്‍
ബന്ധിച്ചൊരു യവനകുമാരനെപ്പോല്
ഇരുമ്പുചുണ്ടുമായ് വരും ഖഗത്തെ കാത്ത്
കരള്‍ കൊത്തിപ്പറിക്കും പക്ഷിയോടോ,
പക്ഷിക്കു വിശപ്പേകിയ വിധിയോടോ,
ആരോടെനിക്കു ദേഷ്യം?
ചങ്ങലപ്പൂട്ടുകളിലേക്കൊരു-
നോട്ടമെറിയാന്‍ ശ്രമം- വിഫലം
കഴുത്തിനെ ആരോ അമര്‍ത്തിപ്പിടിക്കുന്നു.
നിസ്സഹായത- ഒരവസ്ഥക്കു പേര്
പത്തിവിടര്‍ത്തിക്കൊണ്ട് - എന്നില്‍
വിഷപ്പല്ലുകളഴ്ത്തിത്തുടങ്ങി.
മരുന്നുപാത്രങ്ങളുടെ “സുഗന്ധം”
തട്ടിയുണര്‍ത്തിയത് വാസനകളുടേയും
വികാരങ്ങളുടെയും ലോകത്തേക്ക്.
പെറ്റമ്മ തരും മൂര്‍ദ്ധാവിലൊരുമ്മ പോല്‍,
കാലം തെറ്റിയാണെങ്കിലും- പുറത്ത്
മഴ പൊട്ടിപ്പൊട്ടി പെയ്യുന്നുണ്ടായിരുന്നു.
kollam febin...i understand the emotions you had to go through..life is all about ups and downs...What I have experienced is that every ebb gives you the boost to go further up...
മറുപടിഇല്ലാതാക്കൂIt is a great kavitha...let your kavi grow further...I see a great future for you in it....
hai.. thanks for the comments.. and you are right. Sometimes, life experiences such fearful situations which may give a lot of stuff to laugh later.
മറുപടിഇല്ലാതാക്കൂkollam nalla kavitha,allu oru puliyannalo
മറുപടിഇല്ലാതാക്കൂhi... ninde kavithakku pazhayadinekkaal oru "special effect" vannittundu..... Chilappol ee subject kurachu serious aayadu kondaakaam......!! Great.. Keep it up...
മറുപടിഇല്ലാതാക്കൂpazhaya kavithakal publish cheyyu....
kavihridayavum aaswaadakarum aa kavithakalaal nirayatte....!
Very good febin.Actually i dint understand anything.Publish ur old poems n short stories also.We will b having something to remember!!!!!!!!!!!!!!!!!!.
മറുപടിഇല്ലാതാക്കൂRamyachehci, Finochettan & Sonima,
മറുപടിഇല്ലാതാക്കൂthanks for reading. And I am planning to post my old ones, but at present not having it. will be posting it after getting it..
haii...febii..kavita kollam kettoo.....itokke ullil olippichu vechaanoo...ivide nadanatuuu.......arinjillalooo..keep it up....expecting more.....
മറുപടിഇല്ലാതാക്കൂREALLY GREAT FEBIN..,
മറുപടിഇല്ലാതാക്കൂYEH.. IT IS A BIG QUESTION..! WHO TO BE BLAMED..? THE CULPRITS OR THE SOCIETY WHO MAKE THEM CULPRIT..!?
I COULD FEEL THE DEPTH OF YOUR THOUGHTS IN IT.., CONGRATS !! KEEP GOING
Thanks Joseph & Shameer.. and shameer, u r right... most of the time, the cause/culprit standing in-front of us will not be the root cause.. and normally we don't try to go behind that... we just want one escape goat to celebrate....
മറുപടിഇല്ലാതാക്കൂathe... ithinokke areyum pazhichitu karyamilla.. nammude vidhi!
മറുപടിഇല്ലാതാക്കൂhmm.. athu thanne...
മറുപടിഇല്ലാതാക്കൂthis one is beautiful ketto... i feel guilty as to an extend i belong to the cult of vultures u mention above ;)
മറുപടിഇല്ലാതാക്കൂ